< Back
India
supreme court

supreme court

India

സ്ത്രീകൾക്ക് പള്ളിയിൽ നമസ്‍കാരത്തിന് വിലക്കില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Web Desk
|
9 Feb 2023 1:29 PM IST

പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് മറുപടി സത്യവാങ്മൂലം

ന്യൂഡല്‍ഹി: സ്ത്രീകൾക്ക് പള്ളിയിൽ നിസ്കാരത്തിന് വിലക്കില്ലെന്ന് സുപ്രിം കോടതിയിൽ മുസ്‍ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം. പള്ളിയിലെ പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഇടകലരുന്നതിനു മാത്രമാണ് വിലക്ക്. പല പള്ളികളിലും സ്ത്രീകൾക്ക് നിസ്കരിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് മറുപടി സത്യവാങ്മൂലം. പൂനെ സ്വദേശിയായ വനിത അഭിഭാഷക ഫർഹാ അൻവറാണ് ഹരജിക്കാരി.

Similar Posts