< Back
India

India
മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം: നീതി ലഭ്യമാക്കുമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ
|31 Aug 2023 6:48 AM IST
പരാതി നൽകി നാല് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം
ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ അധ്യാപിക മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ നീതി ലഭ്യമാക്കുമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ. എഫ്‌ഐആർ ഫയൽ ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ ഇടപെൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അധ്യാപികയെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധവും ശക്തമാണ്. പരാതി നൽകി നാല് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടിയെ അടുത്ത ദിവസം തന്നെ പുതിയ സ്കൂളിലേക്ക് അയക്കാൻ ഒരുങ്ങുകയാണ് കുടുംബം.