< Back
India
ആര്‍.എന്‍ രവി തമിഴ്‌നാട് ഗവര്‍ണര്‍
India

ആര്‍.എന്‍ രവി തമിഴ്‌നാട് ഗവര്‍ണര്‍

Web Desk
|
10 Sept 2021 1:15 PM IST

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ പഞ്ചാബിലേക്കു മാറ്റി നിയമിച്ചു

ആര്‍.എന്‍ രവിയെ തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചു. നിലവില്‍ നാഗാലാന്‍ഡ് ഗവര്‍ണറാണ് അദ്ദേഹം. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ പഞ്ചാബിലേക്കു മാറ്റി നിയമിച്ചു.

ഉത്തരാഖണ്ഡില്‍ ബേബി റാണി മൗര്യ രാജിവെച്ച ഒഴിവില്‍ ഗുര്‍മിത് സിങ്ങിനെ ഗവര്‍ണറായി നിയമിച്ചു. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്ക് നാഗാലാന്‍ഡിന്റെ അധികച്ചുമതല കൂടി നല്‍കിയിട്ടുണ്ട്. 1976 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രവി ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടര്‍ ആയിരിക്കെ 2012 ലാണു വിരമിച്ചത്.


Related Tags :
Similar Posts