< Back
India
സഭയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍; സഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാരുടെ കണക്കെടുത്ത് നരേന്ദ്രമോദി
India

സഭയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍; സഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാരുടെ കണക്കെടുത്ത് നരേന്ദ്രമോദി

Web Desk
|
10 Aug 2021 7:37 PM IST

ഇന്ന് നടന്ന ബിജെപിയുടെ പാർലമെന്‍ററി പാർട്ടി മീറ്റിങിലാണ് നരേന്ദ്രമോദി പാർലമെന്‍ററികാര്യ മന്ത്രിയോട് ഇത്തരത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും ഹാജരാകാത്തവരുടെ ലിസ്റ്റ് ചോദിച്ചത്.

സുപ്രധാന ബില്ലുകൾ പാസാക്കുമ്പോൾ പാർലമെന്റിൽ ഹാജരാകാത്ത ബിജെപി എംപിമാരുടെ കണക്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച രാജ്യസഭയിൽ ചില ബില്ലുകൾ പാസാക്കുമ്പോൾ ഹാജരാകാത്ത എംപിമാരുടെ വിവരമാണ് മോദി ആരാഞ്ഞത്.

ഇന്ന് നടന്ന ബിജെപിയുടെ പാർലമെന്‍ററി പാർട്ടി മീറ്റിങിലാണ് നരേന്ദ്രമോദി പാർലമെന്‍ററികാര്യ മന്ത്രിയോട് ഇത്തരത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും ഹാജരാകാത്തവരുടെ ലിസ്റ്റ് ചോദിച്ചത്.

പാർലമെന്റിൽ ആ ബില്ലുകൾ ശബ്ദവോട്ടോട് കൂടി പാസായെങ്കിലും എംപിമാരുടെ അസാന്നിധ്യം നരേന്ദ്ര മോദി ഗൗരവമായി എടുത്തിട്ടുണ്ട്. പാർലമെന്റിൽ എൻഡിഎക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും മോദി ഇത്തരത്തിലൊരു നടപടിക്ക് പിറകിൽ മറ്റുചില കാരണങ്ങൾ കൂടിയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പെഗാസസ് വിവാദത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ ഭരണപക്ഷം പലപ്പോഴും പ്രതിരോധത്തിലായിപ്പോയതാണ് മോദി ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

നേരത്തെ ഇത്തരത്തിൽ ബിജെപി എംപിമാരോട് കൃത്യമായി സഭകളിൽ ഹാജരാകാൻ മോദി നിർദേശം നൽകിയിരുന്നു.

Similar Posts