< Back
India
സ്വയം കുടപിടിച്ച് മഹാത്മാ മോദിജി: ചിത്രങ്ങളുമായി വി ബി ശ്രീനിവാസ്
India

'സ്വയം കുടപിടിച്ച് മഹാത്മാ മോദിജി': ചിത്രങ്ങളുമായി വി ബി ശ്രീനിവാസ്

Web Desk
|
20 July 2021 5:14 PM IST

നരേന്ദ്ര മോദിക്ക് കൂടെയുള്ളവര്‍ കുട പിടിച്ചുകൊടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ്

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വൈറലായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിച്ചുരംഗത്തത്തി.

പിന്നാലെ നരേന്ദ്ര മോദിക്ക് കൂടെയുള്ളവര്‍ കുട പിടിച്ചുകൊടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ്. 'മഹാത്മാ മോദിജി കുട പിടിച്ചുനില്‍ക്കുന്നു' എന്നാണ് ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീനിവാസ് പരിഹസിച്ചത്.

താന്‍ രാജ്യത്തിന്‍റെ സേവകനാണെന്ന വാക്കുകള്‍ പ്രധാനമന്ത്രി അന്വര്‍ഥമാക്കിയെന്നാണ് വി മുരളീധരന്‍ ഇന്നലെ ഫേസ് ബുക്കില്‍ കുറിച്ചത്. മുഖ്യമന്ത്രി മുതല്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വരെ കുട പിടിക്കാന്‍ സേവകരെ വെയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയായി. തൊഴിലാളി വര്‍ഗത്തിന്‍റെ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല. നരേന്ദ്ര മോദി വിജയത്തിന് അര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നത് ഈ ജീവിതമൂല്യങ്ങള്‍ മൂലമാവണമെന്ന് വി മുരളീധരന്‍ പറഞ്ഞു.

ബോളിവുഡ് താരം കങ്കണ റണാവത്തും പ്രധാനമന്ത്രിയെ പ്രശംസിച്ചു. ആഡംബരമല്ല, സ്വഭാവശുദ്ധിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നാണ് കങ്കണ കുറിച്ചത്. നമ്മുടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിക്കുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ ഫേസ് ബുക്കില്‍ ഫോട്ടോ പങ്കുവെച്ച് കുറിച്ചു.

महात्मा मोदी जी अपना 'Umbrella' थामे हुए..

Posted by Srinivas BV on Monday, July 19, 2021

Related Tags :
Similar Posts