< Back
India
Narrow Escape For Sourav Gangulys Brother, His Wife As Boat Flips In Odisha
India

ഒഡീഷയിൽ ബോട്ട് മറിഞ്ഞു; സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴക്ക്

Web Desk
|
26 May 2025 5:29 PM IST

സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞുകിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പുരി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അർപിതയും സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞു. ഇരുവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അവധി ആഘോഷിക്കാൻ ഒഡീഷയിലെ പുരിയിൽ എത്തിയതായിരുന്നു ഗാംഗുലി കുടുംബം. കടലിൽ ചില കായിക വിനോദങ്ങൾ ആസ്വദിക്കുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്.

സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞുകിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റബ്ബർ ഫ്‌ളോട്ടുകൾ ഉപയോഗിച്ചാണ് ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തിയത്. ബോട്ടിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഭാരം കുറവായിരുന്നുവെന്നും അതുകൊണ്ടാണ് ബോട്ട് മറിഞ്ഞതെന്നും അർപ്പിത ഗാംഗുലി പറഞ്ഞു.

ലൈഫ് ഗാർഡുകൾ വന്നില്ലായിരുന്നെങ്കിൽ തങ്ങൾ രക്ഷപ്പെടില്ലായിരുന്നു. 10 പേർക്ക് കയറാൻ പറ്റിയ ബോട്ടിൽ മൂന്നോ നാലോ ആളുകളെ മാത്രമാണ് കയറ്റിയത്. താൻ ഇപ്പോഴും അപകടത്തിന്റെ ട്രോമയിലാണ്. ഇതുപോലെ ഒരു അനുഭവം ആദ്യമാണ്. ബോട്ടിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ അത് മറിയില്ലായിരുന്നു എന്നും അർപ്പിത പറഞ്ഞു.

Similar Posts