< Back
India

India
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച മലയാള സിനിമ 'സൗദി വെള്ളക്ക'
|16 Aug 2024 2:00 PM IST
2022ലെ ചിത്രങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്
ന്യഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ തെരഞ്ഞെടുത്തു. നടിമാരായി രണ്ട് പേരെ തെരഞ്ഞെടുത്തു. നിത്യാ മേനോനും, മാനസി പാരേഖുമാണ് മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച മലയാള സിനിമയായി തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയെ തെരഞ്ഞെടുത്തു. ജനപ്രിയ ചിത്രമായി കാന്താരയെ തെരഞ്ഞെടുത്തു.