< Back
India
ദേശീയപാത തകർച്ച: പ്രൊജക്ട് ഡയറക്ടർക്ക് സസ്പെൻഷൻ; എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു
India

ദേശീയപാത തകർച്ച: പ്രൊജക്ട് ഡയറക്ടർക്ക് സസ്പെൻഷൻ; എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു

Web Desk
|
29 May 2025 9:41 PM IST

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം

ന്യൂഡൽഹി: ദേശീയപാത തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം. ദേശീയപാത പ്രൊജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെപിരിച്ചുവിട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം.

സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കരാറുകാരൻ മേൽപ്പാലം സ്വന്തം ചെലവിൽ നിർമിക്കണമെന്നും ഉത്തരവ്. വിശദമായ പഠനത്തിന് എക്സ്പേർട്ട് കമ്മിറ്റിയെ രൂപീകരിച്ചു. ദേശീയപാത 66ലെ 17 ഇടങ്ങളിലെ എംബാങ്ക്മെന്റ് / ഉയരഭിത്തി നിർമാണം സംബന്ധിച്ച് വിദഗ്ധ സമിതി പഠിക്കും.

Similar Posts