< Back
India

India
മധ്യപ്രദേശിലെ ഇൻഡോറിൽ ദേശീയ ഷൂട്ടിംഗ് താരത്തിന് നേരെ ലൈംഗികാതിക്രമം
|21 Nov 2025 9:52 AM IST
നേരത്തെ ലോകകപ്പിനായി ഇൻഡോറിൽ എത്തിയ ആസ്ട്രേലിയൻ താരത്തിന് നേരെയും അതിക്രമം നടന്നിരുന്നു
ബോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ദേശീയ ഷൂട്ടിംഗ് താരത്തിനു നേരെ ലൈംഗികാതിക്രമം. നവംബർ 16 ന് രാത്രി ബസ് യാത്രക്കിടെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ അറസ്റ്റിലായവരിൽ ബസ് ഡ്രൈവറും കണ്ടക്ടറും സഹായിയും ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
അരവിന്ദ് വർമ്മ,പരമേന്ദ്ര ഗൗതം,ദീപക് മാളവ്യ എന്നിവരാണ് അറസ്റ്റിലായത്.
ബോപ്പാലിലെ ഷൂട്ടിങ് മത്സരത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അതിക്രമം നടന്നത്. നേരത്തെ ലോകകപ്പിനായി ഇൻഡോറിൽ എത്തിയ ആസ്ട്രേലിയൻ താരത്തിന് നേരെയും അതിക്രമം നടന്നിരുന്നു.