< Back
India
ELECTION COMMISION
India

രാജ്യവ്യാപക എസ്‌ഐആർ; നടപടികൾ തുടങ്ങിയെന്ന് തെര.കമ്മീഷൻ

Web Desk
|
13 Sept 2025 10:58 AM IST

ജനുവരി ഒന്നിന് നടപടികൾ പൂർത്തിയാക്കുമെന്ന് കമ്മീഷൻ സുപ്രിംകോടതിയെ അറിയിച്ചു

ന്യൂഡൽഹി: രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത വർഷം ജനുവരി ഒന്നിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് കമ്മീഷൻ സുപ്രിംകോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സിഇഒമാർക്ക് നിർദേശം നൽകിയെന്നും കമ്മീഷൻ സ്ത്യവാങ്മൂലത്തിൽ പറയുന്നു.

സെപ്റ്റംബർ 10ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്തിട്ടുണ്ട്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ, ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തൽ, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ-ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരുടെ നിയമനം, പരിശീലനം എന്നീ കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.

Similar Posts