< Back
India
യാത്രകളിൽ വഴികാട്ടിയായി മാപ്പ്ൾസ്;  ഗൂഗിൾ മാപ്പ്സിന് ഇന്ത്യയിൽ നിന്നൊരു എതിരാളി

Photo| Special Arrangement

India

യാത്രകളിൽ വഴികാട്ടിയായി 'മാപ്പ്ൾസ്'; ഗൂഗിൾ മാപ്പ്സിന് ഇന്ത്യയിൽ നിന്നൊരു എതിരാളി

Web Desk
|
13 Oct 2025 4:13 PM IST

ഇന്ത്യൻ മെസേജിങ് ആപ്പായ 'അറട്ടൈ' നേരത്തെ തരംഗമായിരുന്നു

ന്യൂഡൽഹി: അരാട്ടൈക്ക് ശേഷം ഇതാ പുതിയൊരു ഇന്ത്യൻ ബദൽ. മാപ്പ്മൈഇന്ത്യ പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച സ്മാർട്ട് നാവിഗേഷൻ ആപ്പായ 'മാപ്പ്ൾസ്' ഗൂഗിൾ മാപ്പിസിന് പകരമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇന്ത്യയുടെ സ്വദേശി വത്കരണത്തിന് മുന്നേറ്റം നൽകുംവിധം ആപ്ലിക്കേഷനെ മാറ്റുകയാണ് ലക്ഷ്യം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആപ്പ് ഉപയോഗിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

3D ജംഗ്ഷൻ കാഴ്ചകൾ, തത്സമയ ഡ്രൈവിംഗ് അലേർട്ടുകൾ, ഡോർ ടു ഡോർ നാവിഗേഷൻ തുടങ്ങിയ നിരവധി സേവനങ്ങൾ മാപ്പ്ൾസ് വാഗ്ദാനം ചെയ്യുന്നു. ഇത് റോഡ് ഗതാഗതം കൂടുതൽ മികച്ചതും സുരക്ഷിതവുമാക്കുന്നു. യാത്ര ചെയ്യുന്നവർക്ക് മുൻകൂട്ടി യാത്രാ ചെലവുകൾ കണക്കാക്കാനും, അപകട സാധ്യതയുള്ള മേഖലകളെയും സ്പീഡ് ബ്രേക്കറുകളെയും കുറിച്ചും അലേർട്ടുകൾ ലഭിക്കും വിധത്തിലാണ് ആപ്പിൻ്റെ രൂപകല്പന. ട്രാഫിക് സിഗ്നലുകളുടെയും സിസിടിവി ക്യാമറ പോയിൻ്റുകളുടെയും തത്സമയ വിവരങ്ങൾപ്പോലും പങ്കുവെയ്ക്കാൻ ആപ്പിന് സാധിക്കുമെന്നും പറയുന്നു.

റെയിൽവേ സംവിധാനങ്ങളിൽ ആപ്പിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും ഇന്ത്യൻ റെയിൽവേയും മാപ്പ്ൾസും തമ്മിൽ ഒരു ധാരണാപത്രം ഉടൻ ഒപ്പുവെക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, AI, നിർമ്മാണം തുടങ്ങിയ പ്രധാന മേഖലകളിൽ തദ്ദേശീയമായി വികസനത്തോടൊപ്പം ഡാറ്റ സുരക്ഷ ഉറപ്പാക്കുകയും വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് തടയുകയുമാണ് സർക്കാർ ലക്ഷ്യം.

വാട്സാപ്പ്, ടെലിഗ്രാം, ത്രഡ് തുടങ്ങിയ ജനപ്രിയ ആപ്പുകളെ പിന്തള്ളി ഇന്ത്യൻ മെസേജിങ് ആപ്പായ 'അറട്ടൈ' നേരത്തെ തരംഗമായിരുന്നു. തദ്ദേശീയമായി നിര്‍മിച്ച ഈ ആപ്പ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പായി മാറി. തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ്‌ വെയർ കമ്പനിയായ സോഹോ കോര്‍പ്പറേഷനാണ് ആപ്പ് വികസിപ്പിത്. സ്മാർട്ട്‌ഫോണുകളിൽ മാത്രമല്ല, ഡെസ്‌ക്‌ടോപ്പ്, ആൻഡ്രോയിഡ് ടിവി എന്നിവയിലൂടെയും ആക്‌സസ് ചെയ്യാൻ കഴിയുന്ന ആപ്പ് ആണിത്. കുറഞ്ഞ ഇന്‍റര്‍നെറ്റ് വേഗതയിലും പഴയ സ്മാർട്ട്‌ഫോണുകളിലും പോലും നന്നായി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകൽപന ചെയ്തത്.

Similar Posts