< Back
India
പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി; നവജ്യോത് കൗർ സിദ്ധു പാർട്ടി വിട്ടു
India

പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി; നവജ്യോത് കൗർ സിദ്ധു പാർട്ടി വിട്ടു

അഹമ്മദലി ശര്‍ഷാദ്
|
1 Feb 2026 8:10 AM IST

മുൻ പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യയാണ് നവജ്യോത് കൗർ സിദ്ധു

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി. സസ്‌പെൻഷനിലായിരുന്ന നവജ്യോത് കൗർ സിദ്ധു പാർട്ടി വിട്ടു. പിസിസി അധ്യക്ഷൻ അമരീന്ദർ സിങ്ങിന് എതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് സിദ്ധു പാർട്ടി വിട്ടത്.

അമരീന്ദർ സിങ് സംഘടനയെ നശിപ്പിച്ചുവെന്ന് നവജ്യോത് കൗർ സിദ്ധു പറഞ്ഞു. 500 കോടിയുള്ള സ്യൂട്ട്‌കെയ്‌സ് ഉള്ളവർക്കേ മുഖ്യമന്ത്രി മുഖമാകാൻ കഴിയൂ എന്നാ പരാമർശത്തിനായിരുന്നു സിദ്ധുവിനെ സസ്‌പെൻഡ് ചെയ്തത്. മുൻ സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യയാണ് നവജ്യോത് കൗർ സിദ്ധു.

പഞ്ചാബിൽ കോൺഗ്രസ് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് വിഭാഗീയത വീണ്ടും രൂക്ഷമാകുന്നത്. ആം ആദ്മി പാർട്ടിയുമായി ചേർന്ന് പിസിസി അധ്യക്ഷൻ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നും നവജ്യോത് കൗർ സിദ്ധു ആരോപിച്ചിരുന്നു. അവർ ബിജെപിയിൽ ചേരുമെന്നാണ് വിവരം.

Similar Posts