< Back
India

India
ലക്ഷദ്വീപില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി എന്‍.സി.പി-അജിത് പവാര്‍ പക്ഷം
|27 March 2024 9:14 PM IST
ഏപ്രില്‍ 19നാണ് ലക്ഷദ്വീപിൽ വോട്ടെടുപ്പ് നടക്കുക
ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലക്ഷദ്വീപ് മണ്ഡലത്തിലേക്ക് ബി.ജെ.പി സഖ്യകക്ഷിയായ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തില്‍ നിന്ന് ടി.പി യൂസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സാമൂഹിക പ്രവര്‍ത്തനകന്‍ കൂടിയാണ് യൂസുഫ്.
ലോക്‌സഭാ എം.പിയും എന്‍.സി.പി ശരദ്ചന്ദ്ര പവാര്‍ പക്ഷം നേതാവുമായ പി.പി മുഹമ്മദ് ഫൈസല്‍, കോണ്‍ഗ്രസിലെ ഹംദുല്ല സഈദ് എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം ഏപ്രിൽ 19നാണ് നടക്കുന്നത്.