< Back
India

India
മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചു
|12 Oct 2024 11:47 PM IST
എൻസിപി അജിത് പവാർ വിഭാഗം നേതാവാണ്
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചു. എൻസിപി അജിത് പവാർ വിഭാഗം നേതാവായ അദ്ദേഹം കാറിൽ കയറുന്നതിനിടെ അജ്ഞാതർ വെടിവെക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. വയറ്റിലും നെഞ്ചിനും വെടിയേറ്റ അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി 9.15 നും 9.20നും ഇടയിൽ അദ്ദേഹത്തിന്റെ ഓഫീസിന് സമീപമായിരുന്നു സംഭവം.