< Back
India

India
നീറ്റ് പരീക്ഷ ക്രമക്കേട്; വിദ്യാർഥി സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും
|3 July 2024 6:52 AM IST
എല്ലാ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ഇൻഡ്യ സഖ്യത്തിന്റെ വിദ്യാർഥി സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഡൽഹിയിൽ വിദ്യാർഥി സംഘടനകൾ പാർലമെന്റ് മാർച്ച് നടത്തും. എൻ.ടി.എ നിർത്തലാക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, പരീക്ഷ വീണ്ടും നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും.