< Back
India

India
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 'പ്രധാന ഉത്തരവാദി പ്രധാനമന്ത്രി, കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം'; രാഹുല്‍ ഗാന്ധി
|20 Jun 2024 4:27 PM IST
'നീറ്റ് വിഷയം പാർലമെന്റിൽ ഉയർത്തും'
ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബിജെപിയും അനുകൂല സംഘടനകളും പിടിച്ചടക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുൽ ഗാന്ധി. ചോദ്യ പേപ്പർ ചോർച്ച തടയാൻ മോദിക്ക് കഴിയുന്നില്ല,അല്ലെങ്കിൽ ശ്രമിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.നീറ്റ് വിഷയം പാർലമെന്റിൽ ഉയർത്തും. വൈസ് ചാൻസലർമാരെ നിയോഗിക്കുന്നത് മെറിറ്റ് നോക്കിയല്ല രാഷ്ട്രീയം നോക്കിയാണ്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.