< Back
India

India
നീറ്റ് വിവാദം: ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാൻ ഡൽഹി ഐ.ഐ.ടി ഡയറക്ടറെ ചുമതലപ്പെടുത്തി സുപ്രിംകോടതി
|22 July 2024 4:46 PM IST
പരീക്ഷയിലെ 19-ാം ചോദ്യത്തിന്റെ ഉത്തരം പരിശോധിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാൻ ഡൽഹി ഐ.ഐ.ടി ഡയറക്ടറെ ചുമതലപ്പെടുത്തി സുപ്രിംകോടതി. വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ ചോദ്യപേപ്പർ പരിശോധിച്ച് റിപ്പോർട്ട് നൽകണം.
നാളെ ഉച്ചക്ക് 12 മണിക്കകം വിദഗ്ധ സമിതി രൂപീകരിച്ച് റിപ്പോർട്ട് നൽകാനാണ് ഐ.ഐ.ടി ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. നീറ്റ് ഹരജികളിലെ വാദം നാളെയും തുടരും. ഉത്തരം ഓപ്ഷൻ നൽകിയതിലെ പിഴവാണ് പരിശോധിക്കുക. പരീക്ഷയിലെ 19-ാം ചോദ്യത്തിന്റെ ശരിയായ ഉത്തരമേതെന്നാണ് മൂന്നംഗ സമിതി റിപ്പോർട്ട് നൽകേണ്ടത്.