< Back
India
നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ പഴയ മാതൃകയിൽ തന്നെ നടത്തും; കേന്ദ്രം സുപ്രീംകോടതിയില്‍
India

നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ പഴയ മാതൃകയിൽ തന്നെ നടത്തും; കേന്ദ്രം സുപ്രീംകോടതിയില്‍

Web Desk
|
6 Oct 2021 1:50 PM IST

പുതുക്കിയ പരീക്ഷാ രീതി 2022-23 അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു

ഈ വർഷത്തെ നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ പഴയ മാതൃകയിൽ തന്നെ നടത്തുമെന്ന് കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

പുതുക്കിയ പരീക്ഷ രീതി 2022-23 അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പരീക്ഷാ നടത്തിപ്പിൽ അവസാന നിമിഷം മാറ്റം വരുത്തിയതിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം സുപ്രീം കോടതിയെ നിലപാടറിയിച്ചത്.

പരീക്ഷയിൽ അവസാന നിമിഷം മാറ്റം വരുത്തിയതിനെതിരെ പിജി വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.


Related Tags :
Similar Posts