< Back
India

India
നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച; യു.പി സ്വദേശി സി.ബി.ഐ കസ്റ്റഡിയിൽ
|22 Jun 2024 5:14 PM IST
ഉത്തർപ്രദേശിലെ കുഷിനഗറിൽനിന്ന് നിഖിൽ എന്നയാളെയാണ് സി.ബി.ഐ പിടികൂടിയത്.
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ കുഷിനഗറിൽനിന്ന് നിഖിൽ എന്നയാളെയാണ് സി.ബി.ഐ പിടികൂടിയത്. ഡൽഹിയിൽനിന്നുള്ള സി.ബി.ഐ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ കോട്ടയിൽ പരീക്ഷാ തയ്യാറെടുപ്പ് നടത്തുകയായിരുന്നു നിഖിലെന്നാണ് വിവരം.
നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് വലിയ വിവാദമായിരുന്നു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ബിഹാർ, യു.പി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യപേപ്പർ ചോർത്താൻ ഇടനിലക്കാരനായിനിന്ന ആളാണ് നിഖിൽ എന്നാണ് സൂചന. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സി.ബി.ഐ തയ്യാറായിട്ടില്ല.