< Back
India

India
രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരുന്നു; സമൂഹമാധ്യമ ഇടപെടലുകൾക്കും ബാധകം
|10 Nov 2021 5:20 PM IST
ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി
രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരുന്നു. ഇന്റർനെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകൾക്കും ബാധകമായ നിയമമാണ് വരുന്നത്. ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം അറിഞ്ഞ് നിയമത്തിന്റെ കരട് തയ്യാറാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കരുത്. ഇന്റർനെറ്റ് സുരക്ഷിതവും ഉപഭോക്താക്കൾക്ക് വിശ്വാസ്യയോഗ്യവുമായിരിക്കണം. ഇടനിലക്കാർ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം. ചില നിയമങ്ങൾ നിലവിൽ വരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.