< Back
India
Couple death

Couple death

India

റിസപ്ഷന് ഒരുങ്ങാൻ റൂമിലെത്തിയ നവദമ്പതികൾ മരിച്ചനിലയിൽ

Web Desk
|
22 Feb 2023 4:26 PM IST

ചൊവ്വാഴ്ച രാത്രിയാണ് ദമ്പതികളെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌

റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ നവദമ്പതികളെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി. ബ്രിജ്‌നഗർ സ്വദേശി അസ്‌ലം (24), ഭാര്യ കകഷാബാനു (22) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവും മരിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. ചൊവ്വാഴ്ച രാത്രിയുള്ള റിസപ്ഷന് ഒരുങ്ങാനായാണ് ഇരുവരും റൂമിലേക്ക് പോയത്. കകഷാബാനുവിന്റെ നിലവിളികേട്ട് അസ്‌ലമിന്റെ മാതാവാണ് ആദ്യം ഓടിയെത്തിയത്. വാതിൽ ഉള്ളിൽനിന്ന് കുറ്റിയിട്ടതിനാൽ അകത്ത് കയറാനായില്ല.

ജനലിലൂടെ നോക്കിയപ്പോൾ ഇരുവരും അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന അവസ്ഥയിലായിരുന്നു. പൊലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോഴേക്കും ഇവർ മരിച്ചിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Related Tags :
Similar Posts