< Back
India
കടതുടങ്ങിയത് 15 ദിവസം മുമ്പ്, ഭീകരാക്രമണ ദിവസം തുറന്നില്ല; പഹൽഗാമിൽ കട നടത്തുന്നയാളെ എൻഐഎ   ചോദ്യം ചെയ്യുന്നു
India

കടതുടങ്ങിയത് 15 ദിവസം മുമ്പ്, ഭീകരാക്രമണ ദിവസം തുറന്നില്ല; പഹൽഗാമിൽ കട നടത്തുന്നയാളെ എൻഐഎ ചോദ്യം ചെയ്യുന്നു

Web Desk
|
4 May 2025 7:21 AM IST

നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ മേഖലയിൽ കട നടത്തുന്ന ആളെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുറന്നയാളെയാണ് ചോദ്യം ചെയ്യുന്നത്. ഭീകരാക്രമണം നടന്ന ദിവസം ഇയാൾ കട തുറക്കാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി റിപ്പോർട്ട്‌. ശ്രീനഗറിൽ ഭീകരർ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാൻ സാധ്യത ഉണ്ടെന്ന് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി വിവരം.

26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെപറ്റി ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തൽ. ശ്രീനഗറിന്റെ പ്രാന്ത പ്രദേശങ്ങളിൽ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഇതേതുടർന്ന് സേന മേഖലയിൽ ചില തിരച്ചിലുകൾ നടത്തിയിരുന്നു. സുരക്ഷയും വർധിപ്പിച്ചിരുന്നു.

Similar Posts