< Back
India
മാവോയിസ്റ്റ് ബന്ധം: കോയമ്പത്തൂരിൽ മൂന്നിടത്ത് എൻ.ഐ.എ റെയ്ഡ്
India

മാവോയിസ്റ്റ് ബന്ധം: കോയമ്പത്തൂരിൽ മൂന്നിടത്ത് എൻ.ഐ.എ റെയ്ഡ്

Web Desk
|
12 Oct 2021 10:46 AM IST

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിൽ നിന്നാണ് എൻ.ഐ.എ സംഘം പരിശോധനക്കെത്തിയത്.

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. കോയമ്പത്തൂർ ജില്ലയിലെ പുളിയകുളം, പൊള്ളാച്ചി, സുങ്കം എന്നീ ഭാഗങ്ങളിലാണ് റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിൽ നിന്നാണ് എൻ.ഐ.എ സംഘം പരിശോധനക്കെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എ സംഘം ഇന്ന് ഭീകരബന്ധം സംശയിക്കുന്നവർക്കായി റെയ്ഡ് നടത്തുന്നുണ്ട്. ഡൽഹിയിലും കശ്മീരിലും ഉത്തർപ്രദേശിലും റെയ്ഡ് തുടരുകയാണ്.

Related Tags :
Similar Posts