< Back
India
തീവ്രവാദ ഫണ്ടിങ്: ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിന്റെ വീട്ടിലും കമ്പനിയിലും എൻഐഎ റെയ്ഡ്
India

തീവ്രവാദ ഫണ്ടിങ്: ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിന്റെ വീട്ടിലും കമ്പനിയിലും എൻഐഎ റെയ്ഡ്

Web Desk
|
8 Sept 2022 10:59 AM IST

കോൺഗ്രസിലായിരുന്ന അസ്മ ഖാൻ കഴിഞ്ഞ 15 വർഷമായി ബിജെപി ന്യൂനപക്ഷ സെല്ലിന്റെ നേതാവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് അസ്മ.

ഗുജറാത്ത്: ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് അസ്മ ഖാന്റെ വീട്ടിലും കമ്പനിയിലും എൻഐഎ റെയ്ഡ്. ഗുജറാത്തിലെ നദിയാദിലുള്ള വീട്ടിലും 'ന്യൂ ഭാരത് ഹിങ്' ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. കായം നിർമാണത്തിനായി അഫ്ഗാനിസ്ഥാനിൽനിന്ന് അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതിചെയ്യുന്ന കമ്പനിയാണിത്. അസ്മ ഖാന്റെയും ഭർത്താവ് അബ്ദുൽ ഖാൻ പത്താന്റെയും ഉടമസ്ഥതയിലുള്ളതാണ് ഇത്. തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് റിപ്പോർട്ട്.

നേരത്തെ കോൺഗ്രസിലായിരുന്ന അസ്മ ഖാൻ കഴിഞ്ഞ 15 വർഷമായി ബിജെപി ന്യൂനപക്ഷ സെല്ലിന്റെ നേതാവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് അസ്മ. ഗുജറാത്ത് വഖ്ഫ് ബോർഡിലും ഇവർ അംഗമാണ്.

എൻഐഎ റെയ്ഡ് നടത്തിയ കാര്യം സ്ഥിരീകരിച്ചുകൊണ്ട് അസ്മ ട്വീറ്റ് ചെയ്തു. വീട്ടിൽനിന്നും ഓഫീസിൽനിന്നും നിയമവിരുദ്ധമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എൻഡിഐ ക്ലീൻചിറ്റ് നൽകിയെന്നും അവർ പറഞ്ഞു.

Similar Posts