< Back
India
ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത പൈലറ്റുമാർ ഉൾപ്പെടെ ഒൻപത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്ര പുരസ്‌കാരം
India

ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത പൈലറ്റുമാർ ഉൾപ്പെടെ ഒൻപത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്ര പുരസ്‌കാരം

Web Desk
|
14 Aug 2025 6:59 PM IST

കേരളത്തിൽ നിന്ന് എസ്പി അജിത് വിജയൻ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായി

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത പൈലറ്റുമാർ ഉൾപ്പെടെ ഒൻപത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർചക്ര പുരസ്‌കാരം. മുരിദ്കെയിലെയും ബഹാവൽപൂരിലെയും പാകിസ്താൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട യുദ്ധവിമാന പൈലറ്റുമാർക്ക് ഉൾപ്പെടെയാണ് വീർചക്ര.

നാല് വ്യോമസേന ഉദ്യോഗസ്ഥർക്ക് ഓപറേഷൻ സിന്ദൂറിലെ സേവനത്തിന് സർവോത്തം യുദ്ധ സേവാ മെഡലും ലഭിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു.

1090 പേർ പുരസ്കാരങ്ങൾക്ക് അർഹരായി. കേരളത്തിൽ നിന്ന് എസ്പി അജിത് വിജയൻ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർ​ഹനായി. സംസ്ഥാനത്തെ 10 പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലുകളും ലഭിച്ചു.

Similar Posts