< Back
India

India
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം; സുരക്ഷാ വീഴ്ച
|27 March 2022 8:14 PM IST
ഒരു പൊതു പരിപാടിക്കിടെയാണ് നിതീഷിന് നേരെ ആക്രമണമുണ്ടായത്
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. നിതീഷിന്‍റെ ജന്മനാടായ ഭക്ത്യാപൂരില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെ ഇയാള്‍ അക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു.
ബിഹാറിലെ പ്രമുഖ സ്വാതന്ത്ര സമരസേനാനി ശിൽബന്ദ്ര യാജിയുടെ പ്രതിമയിൽ ആദരമര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് നിതീഷ് കുമാറിന് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി നിതീഷിനെ പുറകില്‍ നിന്ന് അക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ നിന്ന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം.