< Back
India
Nitish kumar meeting with Kejriwal
India

നിതീഷ് കുമാറും അരവിന്ദ് കെജ്‌രിവാളും തമ്മിൽ ചർച്ച നടത്തുന്നു

Web Desk
|
21 May 2023 12:41 PM IST

ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളെ കേന്ദ്രം തടസ്സപ്പെടുത്തുകയാണെന്ന് നിതീഷ് കുമാർ പറഞ്ഞു.

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമ്മിൽ ചർച്ച നടത്തുന്നു. കെജ്‌രിവാളിന്റെ വസതിയിലാണ് കൂടിക്കാഴ്ച. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്.

പ്രതിപക്ഷ ഐക്യശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിതീഷ് കുമാർ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരുമായാണ് നിതീഷ് ചർച്ച നടത്തിയത്.

ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണറുടെ അധികാരപരിധി സംബന്ധിച്ച് ആം ആദ്മി പാർട്ടിയും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ആം ആദ്മി സർക്കാരിന് പിന്തുണ അറിയിച്ചാണ് നിതീഷ് ഇപ്പോൾ കെജ്‌രിവാളിനെ കാണുന്നത്. ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളെ കേന്ദ്രം തടസ്സപ്പെടുത്തുകയാണെന്ന് നിതീഷ് കുമാർ പറഞ്ഞു. കേന്ദ്രവുമായുള്ള പോരാട്ടത്തിൽ ആം ആദ്മി സർക്കാരിന്റെ കൂടെ നിൽക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.

ഡൽഹിയുടെ അധികാരം സംബന്ധിച്ച് കേന്ദ്രം കൊണ്ടുവരുന്ന ഓർഡിനൻസ് പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒരുമിച്ച് നിൽക്കണമെന്ന് കെജ് ിവാൾ ആവശ്യപ്പെട്ടിരുന്നു.

Similar Posts