< Back
India

India
അരുണാചലിലെ ഏക ജെ.ഡി.യു എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു
|26 Aug 2022 9:22 AM IST
കസോയും പാർട്ടിയിൽ ചേർന്നതോടെ 60 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 49ആയി
ഡൽഹി: അരുണാചൽ പ്രദേശിലെ ഏക ജെഡിയു എംഎൽഎ ടെക്കി കസോ ബി.ജെ.പിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ സാന്നിധ്യത്തിലാണ് അനുയായികൾക്കൊപ്പം ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുത്തത്.
അരുണാചൽ പ്രദേശിലെ നിരവധി ജില്ലാ പരിഷത്ത് പ്രസിഡന്റുമാരും അംഗങ്ങളും കാസോയോടൊപ്പം ബിജെപിയിൽ ചേർന്നു. ഇറ്റാനഗർ മണ്ഡലത്തിലെ എം.എൽ.എയാണ് ടെക്കി കസോ. ഡെപ്യൂട്ടി സ്പീക്കർ ടെസം പോങ്ടെ കസോയുടെ രാജി സ്വീകരിച്ചു. കസോയും പാർട്ടിയിൽ ചേർന്നതോടെ 60 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 49ആയി.
എല്ലാ നേതാക്കളും ബിജെപിയുടെ വികസന യാത്രയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ജെ.പി നദ്ദ ട്വീറ്റ് ചെയ്തു.