< Back
India
നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാർ
India

നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാർ

Web Desk
|
15 Dec 2025 10:27 PM IST

ബിഹാറിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചോദ്യമുയർത്തി കോൺഗ്രസ്

പട്‌ന: നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംഭവത്തിൽ നിതീഷ് കുമാറിനെതിരെ വിമർശനവുമായി കോൺഗ്രസും ആർജെഡിയും രംഗത്തുവന്നു. ബിഹാറിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്ന് കോൺഗ്രസ് ചോദിച്ചു. നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആർജെഡി പ്രതികരിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഉന്നതപദവിയിൽ ഇരിക്കുന്ന ഒരു വ്യക്തിയിൽ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിത ഡോക്ടർ നിഖാബ് ധരിച്ച് എത്തുന്നതും വേദിയിൽ നിൽക്കുന്ന നിതീഷ് കുമാർ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം

View this post on Instagram

A post shared by Congress (@incindia)

Similar Posts