< Back
India

Nitish Kumar
India
അധ്യാപക ദിനാഘോഷ ചടങ്ങിനിടെ അടിതെറ്റി വീണ് നിതീഷ് കുമാർ
|5 Sept 2023 8:26 PM IST
പട്‌ന സർവകലാശാലയിൽ സെനറ്റ് ഹാൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു വീഴ്ച.
പട്‌ന: അധ്യാപക ദിനാഘോഷ ചടങ്ങിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടിതെറ്റി വീണു. പട്‌ന സർവകലാശാലയിൽ സെനറ്റ് ഹാൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു വീഴ്ച.
അംഗരക്ഷകർ താങ്ങിയെടുത്തതിനാൽ മുഖ്യമന്ത്രിക്ക് കാര്യമായ പരിക്കേറ്റില്ല. വീഴ്ചക്കു ശേഷം മുടന്തിയാണ് മുഖ്യമന്ത്രി വേദിയിലേക്ക് കയറിയത്. ഗവർണർ രാജേന്ദ്ര അർലേക്കറും ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
VIDEO | Bihar CM Nitish Kumar loses balance, falls during an event at Patna University. pic.twitter.com/6dGAtal0bJ
— Press Trust of India (@PTI_News) September 5, 2023