< Back
India

India
എൻ.കെ പ്രേമചന്ദ്രൻ രണ്ടാം തവണയും ലോക്സഭാ ചെയർമാൻ പാനലിൽ
|31 July 2025 4:17 PM IST
ആർഎസ്പിയുടെ ഏക അംഗമായ എൻ.കെ പ്രേമചന്ദ്രനെ പതിനേഴാം ലോക്സഭയിലും പാനൽ ഓഫ് ചെയർമാൻ സ്ഥാനത്ത് നിയോഗിച്ചിരുന്നു.
ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ രണ്ടാം തവണയും ലോക്സഭാ ചെയർമാൻ പാനലിൽ ഉൾപ്പെടുത്തി. പതിനെട്ടാം ലോക്സഭയുടെ കാലാവധി തീരുന്നതുവരെയാണ് ചെയർമാൻ പദവി. ലോക്സഭയുടെ പാർട്ടി അംഗബലം കണക്കിലെടുത്താണ് പാർലമെൻറ് അംഗത്തെ പാനൽ ഓഫ് ചെയർമാനിൽ ഉൾപ്പെടുത്തുന്നത്. ആർഎസ്പിയുടെ ഏക അംഗമായ എൻ.കെ പ്രേമചന്ദ്രനെ പതിനേഴാം ലോക്സഭയിലും പാനൽ ഓഫ് ചെയർമാൻ സ്ഥാനത്ത് നിയോഗിച്ചിരുന്നു.
പതിനെട്ടാം ലോക്സഭയിലും പാനൽ ഓഫ് ചെയർമാൻ സ്ഥാനത്ത് നിയോഗിച്ചുകൊണ്ട് ഇന്ന് സഭ സമ്മേളിച്ചയുടനെ സ്പീക്കർ പ്രഖ്യാപിച്ചപ്പോൾ ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ ഡസ്കിലടിച്ച് സ്വാഗതം ചെയ്തു. ലോക്സഭാംഗം എന്ന നിലയിലുള്ള മികച്ച പ്രകടനമാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ രണ്ടാം തവണയും സഭ നിയന്ത്രിക്കുന്നതിനുള്ള ചെയർമാൻമാരുടെ പദവിയിലെത്തിച്ചത്.