< Back
India
ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല; പുതിയ ഇളവുകളില്ലെന്ന് മന്ത്രി
India

ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല; പുതിയ ഇളവുകളില്ലെന്ന് മന്ത്രി

Web Desk
|
1 Feb 2022 12:37 PM IST

സ്റ്റാർട്പ്പുകളുടെ ആദായനികുതി അടയ്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി.

ആദായനികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ഇളവുകളില്ലെന്നും മന്ത്രി പറഞ്ഞു. ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താൻ രണ്ട് വർഷം അനുവദിക്കും. വെർച്വൽ, ഡിജിറ്റൽ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്തും.

സ്റ്റാർട്പ്പുകളുടെ ആദായനികുതി അടയ്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻ.പി.എസ് നിക്ഷേപങ്ങൾക്ക് 14 ശതമാനം വരെ നികുതി ഇളവ് നൽകും. സഹകരണ സംഘങ്ങളുടെ മിനിമം നികുതി 15 ശതമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടി വരുമാനം വർധിച്ചതായും മന്ത്രി വ്യക്തമാക്കി. ജനുവരിയിൽ മാത്രം 1.4 ലക്ഷം കോടി നേടാനായി. കോവിഡ് കാലത്ത് ഇത് മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു.


Related Tags :
Similar Posts