< Back
India

India
ഒമിക്രോൺ; മധുരയിൽ വാക്‌സിനെടുക്കാത്തവർക്ക് ഹോട്ടലുകളിലും മാളിലും പ്രവേശനമില്ല
|4 Dec 2021 10:41 AM IST
വാക്‌സിനെടുക്കാൻ ജനങ്ങൾക്ക് ഒരാഴ്ച സമയം നൽകും- കലക്ടർ
രാജ്യത്ത് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ വാക്‌സിൻ എടുക്കാത്തവരെ അടുത്താഴ്ച മുതൽ ഹോട്ടലുകളിലും മാളുകളിലും പ്രവേശിപ്പിക്കില്ലെന്ന് മധുര ജില്ല ഭരണകൂടം. ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്ചത്തെ സമയം ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ജില്ല കലക്ടർ അനീഷ് ശേഖർ അറിയിച്ചു. വാക്‌സിനെടുക്കാത്ത പക്ഷം പൊതുസ്ഥലങ്ങളിലും വാണിജ്യസ്ഥാപനങ്ങളിലടക്കം പ്രവേശിക്കുന്നത് കർശനമായി തടയുമെന്നും കലക്ടർ പറഞ്ഞു.
ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളെല്ലാം അതീവജാഗ്രതയാണ് പുലർത്തുന്നത്.