< Back
India
ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ വേണ്ട, രാജ്യം  ബാലറ്റിലേക്ക് മടങ്ങണം; കോണ്‍ഗ്രസ്
India

'ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ വേണ്ട, രാജ്യം ബാലറ്റിലേക്ക് മടങ്ങണം'; കോണ്‍ഗ്രസ്

Web Desk
|
9 April 2025 12:37 PM IST

ബിജെപി വിജയം നേടുന്നത് തെറ്റായ വഴിയിലൂടെയെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഖെ

അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുന്നുവെന്നും ബിജെപി വിജയം നേടുന്നത് തെറ്റായ വഴികളിലൂടെയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു

.മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഖാര്‍ഗെ രൂക്ഷ വിമർശനം ഉന്നയിച്ചു.ക ള്ളത്തരങ്ങൾ ഒരുദിവസം പൊളിയുമെന്നും പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചെന്നും ഖാർഗെ പറഞ്ഞു.


Similar Posts