< Back
India

India
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല: അരവിന്ദ് കെജിരീവാള്‍
|9 Jan 2022 12:34 PM IST
ജനങ്ങള്‍ ജാഗ്രത പാലിക്കണം, സംസ്ഥാനത്തെ സാഹചര്യം സര്‍ക്കാര്‍ വിലയിരു ത്തുന്നുണ്ട്
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജിരീവാള്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്തെ സാഹചര്യം സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ് . ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കും. മൂന്നാം തരംഗത്തിൻറെ സൂചന നൽകിയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത്.
ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാൽ വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിൻറെ വിലയിരുത്തൽ. 513 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.