< Back
India
സംസ്കാരത്തിനു പണമില്ല; മുത്തച്ഛന്‍റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് തെലങ്കാന യുവാവ്
India

സംസ്കാരത്തിനു പണമില്ല; മുത്തച്ഛന്‍റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് തെലങ്കാന യുവാവ്

Web Desk
|
13 Aug 2021 12:53 PM IST

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസം മുന്‍പാണ് ബാലയ്യ(93) മരിക്കുന്നത്

സംസ്കാരത്തിനു പണമില്ലാത്തതിനാല്‍ മുത്തച്ഛന്‍റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍. തെലങ്കാന, വാറങ്കല്‍ ജില്ലയിലെ പാര്‍കലിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസം മുന്‍പാണ് ബാലയ്യ(93) മരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സംസ്കാരം നടത്താന്‍ കൊച്ചുമകന്‍ നിഖിലിന്‍റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്തത്.

നിഖിലിന്‍റെ മാതാപിതാക്കള്‍ ഒരു അപകടത്തില്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിഖില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും നിഖിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Similar Posts