< Back
India
റോഡ് ഷോയില്ല; ഇനി മുതൽ വിജയ് എത്തുക ഹെലികോപ്ടറിൽ, കരൂർ ദുരന്തത്തെ തുടർന്നാണ് പുതിയ തീരുമാനം
India

റോഡ് ഷോയില്ല; ഇനി മുതൽ വിജയ് എത്തുക ഹെലികോപ്ടറിൽ, കരൂർ ദുരന്തത്തെ തുടർന്നാണ് പുതിയ തീരുമാനം

Web Desk
|
24 Oct 2025 7:40 AM IST

സമ്മേളന വേദിക്കരികിൽ ഹെലിപാഡ് തയ്യാറാക്കി അവിടേക്കാവും വിജയ് ഹെലികോപ്ടറിൽ എത്തുക

ചെന്നൈ : കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോഡ് ഷോകൾ ഒഴിവാക്കാൻ തീരുമാനിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ പ്രചരണത്തിന് ഹെലികോപ്ടറിലായിരിക്കും ഇനിമുതൽ വിജയ് എത്തുക. പാർട്ടിക്ക് വേണ്ടി നാല് ഹെലികോപ്ടറുകൾ വാങ്ങുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സമ്മേളന വേദിക്കരികിൽ ഹെലിപാഡ് തയ്യാറാക്കി അവിടേക്കാവും വിജയ് ഹെലികോപ്ടറിൽ വരിക. സമ്മേളനം ആരംഭിക്കുന്നതിന് 15 മിനുട്ട് മുമ്പ് മാത്രമായിരിക്കും വിജയ് എത്തുക. ബംഗളുരു കേന്ദ്രമായ കമ്പനിയിൽ നിന്നാണ് ഹെലികോപ്ടറുകൾ വാങ്ങിക്കുക എന്നാണ് സൂചന.

സെപ്റ്റംബർ 27 ന് കരൂരിൽ നടന്ന ടിവികെയുടെ റോഡ് ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് ഷോ ഒഴിവാക്കാൻ വിജയും പാർട്ടിയും തീരുമാനമെടുത്തത്. റോഡ് ഷോ മാറ്റി ഹെലികോപ്ടറിൽ എത്തുന്നതോടെ ജനങ്ങളിൽ നിന്ന് അകന്നേക്കും എന്ന ആശങ്ക പാർട്ടി നേതൃത്വത്തിലെ ചിലർക്ക് ഉണ്ടായിരുന്നു. എന്നാൽ, മുൻ മുഖ്യമന്ത്രി ജയലളിത ഉൾപ്പടെയുള്ളവർ പ്രചാരണത്തിന് ഹെലികോപ്ടർ ഉപയോഗിച്ചിരുന്നു. റോഡ് ഷോ ഒഴിവാക്കിയാൽ ജനകീയത കുറയും എന്നത് ശരിയല്ല എന്നാണ് പാർട്ടി നിഗമനം.

Similar Posts