< Back
India

India
'2024 ഡിസംബർ വരെ ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് രാജ്യത്ത് തുടരാം'; സിഎഎയിൽ സമയ പരിധി നീട്ടി കേന്ദ്രം
|3 Sept 2025 3:05 PM IST
ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കാണ് ഇളവ് നൽകിയത്
ന്യൂഡൽഹി: സിഎഎയിൽ സമയ പരിധി നീട്ടി കേന്ദ്രസർക്കാർ. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്‌ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കാണ് ഇളവ് നൽകിയത്. നേരെത്തെ 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കായിരുന്നു പൗരത്വം നൽകി വന്നത്.
10 വർഷത്തെ കൂടി ഇളവ് നൽകിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ- വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഇത് ബാധകം. പുതിയ ഇളവ് പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ടോ യാത്രരേഖകളോ ആവശ്യമില്ല.
പശ്ചിമ ബംഗാളിലും ബിഹാറിലും തെരഞ്ഞെടുപ്പടുക്കവേയാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം.