< Back
India

India
അത്യുഷ്ണത്തിൽ വലഞ്ഞ് ഉത്തരേന്ത്യ; രാജസ്ഥാനിൽ മൂന്ന് മരണം കൂടി
|29 May 2024 9:03 AM IST
ഡൽഹിയിലെ മുങ്കേഷ്പൂരിൽ രേഖപ്പെടുത്തിയത് 49.9 ഡിഗ്രി സെൽഷ്യസ്
ന്യൂഡൽഹി: കടുത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. രാജസ്ഥാനിൽ മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. 15 പേരാണ് രാജസ്ഥാനിൽ കനത്ത ചൂടിൽ ഇതുവരെ മരിച്ചത്. 3965 പേരാണ് ചൂട് മൂലം ഇതുവരെ ചികിത്സ തേടിയത്.
ഡൽഹിയിലും കനത്ത ചൂട് തുടരുകയാണ്. ഇന്നലെ ഡൽഹിയിലെ മുങ്കേഷ്പൂരിൽ രേഖപ്പെടുത്തിയത് 49.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ്.