< Back
India
north india heat
India

ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഡൽഹിയില്‍ താപനില 46 ഡിഗ്രി വരെ ഉയര്‍ന്നു

Web Desk
|
12 Jun 2025 6:34 AM IST

ഈ സീസണിലെ ഏറ്റവും കഠിനമായ ചൂടാണ് രാജ്യതലസ്ഥാനത്ത് അനുഭവപ്പെടുന്നത്

ഡൽഹി: ഉത്തരേന്ത്യ ചുട്ടുപൊളളുന്നു. ഡൽഹിയില്‍ താപനില 46 ഡിഗ്രി വരെ ഉയര്‍ന്നു. ഡൽഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഈ സീസണിലെ ഏറ്റവും കഠിനമായ ചൂടാണ് രാജ്യതലസ്ഥാനത്ത് അനുഭവപ്പെടുന്നത്.

ഡൽഹി , യുപി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ കടുത്ത ചൂടില്‍ വെന്തുരുകുകയാണ്. 42 ഡിഗ്രി മുതല്‍ 46 ഡിഗ്രിവരെയാണ് താപനില. താപനിലയുടെ തീവ്രത 49 ഡിഗ്രിക്ക് സമാനമായി അനുഭവപ്പെടാമെന്ന് ഐഎംഡി റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനമായ ഡൽഹി കഠിനമായ ഉഷ്ണതരംഗത്തിലേക്ക് നീങ്ങുകയാണ്. ഒരാഴ്ച വരെ കൊടുംചൂട് രാജ്യതലസ്ഥാനത്ത് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഡൽഹിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക മോശം വിഭാഗത്തിലുളള 227ലേക്ക് താഴുകയും ചെയ്തത് കടുത്ത ആരോഗ്യ പ്രതിസന്ധിയും സൃഷ്ടിക്കുന്നു. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മണ്‍സൂണിന്‍റെ അഭാവമാണ് ചൂട് തീവ്രമാകാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരീരത്ത് ജലാംശം നിലനിര്‍ത്താനും ഉച്ച സമയങ്ങളിലെ ജോലിസമയം ക്രമീകരിക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Similar Posts