
'ആള് കൂടിയെന്ന് കരുതി അതെല്ലാം വോട്ടാകണമെന്നില്ല'; വിജയ്‍യുടെ റാലികളെക്കുറിച്ച് കമൽഹാസൻ
|വിജയ്‍യുടെ റാലിയിലെ വന്‍ ജനപങ്കാളത്തിത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം
ചെന്നൈ: ഒരു നേതാവ് വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നു എന്നതുകൊണ്ട് മാത്രം അത് മുഴുവൻ വോട്ടുകളായി മാറുന്നില്ലെന്ന് നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽഹാസൻ. ഈ മാനദണ്ഡം തനിക്കും തമിഴക വെട്രി കഴകത്തിന്‍റെ തലവനായ നടനും രാഷ്ട്രീയക്കാരനുമായ വിജയ് ഉൾപ്പെടെയുള്ളവർക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയ്‍യുടെ റാലിയിലെ വന്‍ ജനപങ്കാളത്തിത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. മുഴുവൻ ജനക്കൂട്ടവും വോട്ടുകളായി മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മാനദണ്ഡം ടിവികെ മേധാവി വിജയ്ക്ക് ബാധകമാണോ എന്ന് വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "എല്ലാ നേതാക്കൾക്കും ഇത് ബാധകമാണെങ്കിൽ, നമുക്ക് എങ്ങനെ വിജയിനെ ഒഴിവാക്കാനാകും? ഇത് എനിക്കും ഇന്ത്യയിലെ എല്ലാ നേതാക്കൾക്കും ബാധകമാണ്, നിങ്ങൾ ജനക്കൂട്ടത്തെ ആകർഷിച്ചു, പക്ഷേ അത് വോട്ടുകളായി മാറില്ല." കമൽ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയ്ക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന് ചോദിച്ചപ്പോൾ ശരിയായ പാതയിലൂടെ പോകുക, ധൈര്യത്തോടെ മുന്നോട്ട് പോകുക, ജനങ്ങൾക്ക് നന്മ ചെയ്യുക, ഇതാണ് എല്ലാ നേതാക്കളോടുമുള്ള എന്‍റെ അഭ്യർത്ഥന'' താരം പറഞ്ഞു. ''രാഷ്ട്രീയം വിടൂ, സിനിമയിലും വിമർശനങ്ങൾ ഉണ്ടാകാറുണ്ട്, അഭിനേതാക്കളാകാൻ ആഗ്രഹിക്കുന്നവരെയും പലരും വിമർശിക്കാറുണ്ടെന്ന്'' ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവെ കമൽ വ്യക്തമാക്കി.
വിജയ്‌യുടെ റാലികളിൽ കാണുന്ന വലിയ ആൾക്കൂട്ടം വോട്ടായി മാറില്ലെന്ന ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ വിമർശനത്തെത്തുടർന്ന് ശനിയാഴ്ച തിരുവാരൂരിൽ നടന്ന റാലിയിൽ ടിവികെ നേതാവ് ഇതിന് മറുപടി നൽകിയിരുന്നു. "ഇത് വോട്ട് ചെയ്യാത്ത ഒരു ഒഴിഞ്ഞ സമ്മേളനമാണെന്ന് അവർ പറയുന്നു, ഇതൊരു ഒഴിഞ്ഞ സമ്മേളനമാണോ? എന്ന് വിജയ് ചോദിച്ചപ്പോൾ ഉച്ചത്തിൽ ശബ്ദമുയര്‍ത്തി വൻ ജനക്കൂട്ടം മറുപടി നൽകിയപ്പോൾ, അത് ടിവികെയ്ക്ക് വോട്ട് ചെയ്യുമെന്ന പ്രതിജ്ഞയായി കാണപ്പെടുകയും വിജയ് ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.