< Back
India
Not happy with your Aadhaar card photo?

ആധാർ കാർഡ്

India

നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റണോ? ചെയ്യേണ്ടത് ഇത്രമാത്രം

Web Desk
|
1 Feb 2023 1:38 PM IST

ഒട്ടുമിക്ക ആളുകളും ആധാർ കാർഡിലെ ഫോട്ടോയിൽ തൃപ്തരല്ല

ന്യൂഡൽഹി: നിരവധി സേവനങ്ങൾക്ക് ആധാർ കാർഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിയിട്ടുണ്ട്. ബാങ്കിങ്ങിനും മറ്റ് സേവനങ്ങൾക്കും നമ്മൾ ആധാർ കാർഡിനെ ആശ്രയിക്കാറുമുണ്ട്. എന്നാൽ, ഒട്ടുമിക്ക ആളുകളും ആധാർ കാർഡിലെ ഫോട്ടോയിൽ തൃപ്തരല്ല. ഇത് മാറ്റാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പേര്, ജനനത്തീയതി, ഇ-മെയിൽ, ഫോൺ നമ്പർ തുടങ്ങി ആധാർ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതുപോലെ ഫോട്ടോയിലും മാറ്റം വരുത്താൻ കഴിയും. എന്നാൽ ഓൺലൈനായി ഫോട്ടോ മാറ്റാൻ സാധിക്കില്ല.


ആധാറിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം:

ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in ൽ കയറുക

ആധാർ എൻറോൾമെന്‍റ് ഫോം ഡൗൺലോഡ് ചെയ്യുക

പൂരിപ്പിച്ച ഫോം ആധാർ എൻറോൾമെന്‍റ് സെന്‍ററിൽ സമർപ്പിക്കുക

ആധാർ എൻറോൾമെന്‍റ് സെന്‍ററിൽ നിന്ന് ഫോട്ടോയെടുക്കുക

ജിഎസ്ടിക്ക് പുറമേ നൂറ് രൂപയാണ് ഫീസായി ഈടാക്കുന്നത്

അക്നോളജ്മെന്‍റ് സ്ലിപ്പും അപ്ഡേറ്റ് റിക്വസ്റ്റ് നമ്പറും ലഭിക്കും

അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ ഉപയോഗിച്ച് ആധാർ കാർഡിന്റെ അപ്ഡേറ്റ് ട്രാക്ക് ചെയ്യുക

അപ്ഡേറ്റിന് 90 ദിവസം വരെ സമയമെടുത്തേക്കാം.

Related Tags :
Similar Posts