India

എയര്‍ ഇന്ത്യ വിമാനം
India
'ഞാനല്ല, യാത്രക്കാരിയാണ് മൂത്രമൊഴിച്ചത്'; വിചിത്ര വാദവുമായി പ്രതി
|13 Jan 2023 4:28 PM IST
നവംബർ 26 ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനത്തിലാണ് വ്യവസായി ശങ്കർ മിശ്ര തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയിൽ മൂത്രമൊഴിച്ചത്
ഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ വിചിത്ര വാദവുമായി പ്രതി ശങ്കർ മിശ്ര. താൻ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചിട്ടില്ല. അവര്‍ സീറ്റിൽ സ്വയം മൂത്രമൊഴിക്കുകയായിരുന്നുവെന്ന് പ്രതി അന്വേഷണ ഉദ്യേഗസ്ഥരോട് പറഞ്ഞു. ഡൽഹി പോലീസിന്റെ കസ്റ്റഡി അപേക്ഷ പട്യാല ഹൗസ് കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രതിയുടെ വാദം.
നവംബർ 26 ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈയിലെ വ്യവസായിയായ ശങ്കർ മിശ്രയെന്നയാൾ തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് ബംഗളൂരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്