< Back
India

India
യുപിയില്‍ കന്യാസ്ത്രീകൾക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
|20 Oct 2021 12:49 PM IST
മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദുയുവവാഹിനി പ്രവർത്തകരാണ് ആക്രമിച്ചത്
ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദുയുവവാഹിനി പ്രവർത്തകരാണ് ആക്രമിച്ചത്. മിർപ്പൂർ മിഷണറി സ്‌കൂളിലെ പ്രിൻസിപ്പൽ അടക്കമുളളവരാണ് മർദനത്തിനിരയായത്.
മിര്‍പുരില്‍ നിന്നും വാരാണസിയിലേക്ക് പോകാന്‍ മൗ ബസ് സ്റ്റാന്‍ഡിലെത്തിയ കന്യാസ്ത്രീകളാണ് അക്രമിക്കപ്പെട്ടത്. മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
തുടര്‍ന്ന് കന്യാസ്ത്രീകളെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. ആക്രമിച്ച ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.