< Back
India
കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപിക്ക് ഇരട്ടത്താപ്പ്, കേരളത്തിൽ എതിർക്കുമ്പോൾ ഛത്തീസ്ഗഡിൽ അനുകൂലിക്കുന്നു; ഭൂപേഷ് ബാഗേൽ
India

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപിക്ക് ഇരട്ടത്താപ്പ്, കേരളത്തിൽ എതിർക്കുമ്പോൾ ഛത്തീസ്ഗഡിൽ അനുകൂലിക്കുന്നു'; ഭൂപേഷ് ബാഗേൽ

Web Desk
|
2 Aug 2025 6:04 PM IST

''കേസ് നിലനിൽക്കില്ല, അതുകൊണ്ടാണ് അവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇതിനെ പിന്തുണയ്ക്കണോ എതിർക്കണോ എന്ന് തീരുമാനിക്കാൻ ഛത്തീസ്ഗഢിലെ ബിജെപിക്ക് കഴിയുന്നില്ല''

റായ്പൂര്‍: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായതിന് പിന്നാലെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കി മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേൽ.

'കന്യാസ്ത്രീകളുടെ അറസ്റ്റിനെ കേരളത്തിലെ ബിജെപി എതിര്‍ക്കുമ്പോള്‍ ഛത്തീസ്ഗഡില്‍ പ്രശംസിക്കുകയാണ്. കേസ് നിലനിൽക്കില്ല, അതുകൊണ്ടാണ് അവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇതിനെ പിന്തുണയ്ക്കണോ എതിർക്കണോ എന്ന് തീരുമാനിക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്നും'- ഭൂപേഷ് ബാഗേൽ പറഞ്ഞു.

ജാമ്യം ലഭിച്ചതിന് പിന്നാലെ ഛത്തീസ്​ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി. ഇന്ന് രാവിലെയാണ് ബിലാസ്പൂര്‍ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കന്യാസ്ത്രീകൾ പുറത്തിറങ്ങുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും എംപിമാരും സഭാ അധികൃതരും കന്യാസ്ത്രീകളെ സ്വീകരിക്കാൻ എത്തിയിരുന്നു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സംശയത്തിന്റെ പേരിലാണെന്നാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ എൻഐഎ കോടതി പറഞ്ഞത്. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്, ആദിവാസി യുവാവ് സുഖ്മാൻ മണ്ഡവി എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകൾക്ക് മുൻകാല കുറ്റകൃത്യ പശ്ചാത്തലമില്ല. ക്രിമിനൽ സ്വഭാവമുള്ളവരല്ല കന്യാസ്ത്രീകളെന്നും കോടതി പറഞ്ഞു.

Similar Posts