India

India
ഗുഡ്‌സ് ട്രെയിനിനടിയിലൂടെ പാളം കടക്കുന്നതിനിടെ ട്രെയിനെടുത്തു; 50കാരിയുടെ കൈയും കാലും അറ്റു
|24 July 2023 4:26 PM IST
മുംബൈയിൽ നഴ്‌സായ വിദ്യ വഖരികാറിനാണ് പരിക്കേറ്റത്
താനെ: പാളം മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിൻ ദേഹത്തിലൂടെ കയറി 50 വയസുകാരിയുടെ കൈയും കാലും അറ്റു. മഹാരാഷ്ട്രയിലെ താനെയിൽ അസൻഗാവോൺ റെയിൽവേസ്‌റ്റേഷനിലായിരുന്നു സംഭവം. മുംബൈയിൽ നഴ്‌സായ വിദ്യ വഖരികാറിനാണ് പരിക്കേറ്റത്.
സിയോണിലുള്ള ജോലിസ്ഥലത്തേക്ക് വിദ്യ പോകവേയായിരുന്നു അപകടം. സമയം വൈകിയതിനാലാണ് ഇവർ പാളം മുറിച്ചു കടക്കാൻ തീരുമാനിക്കുന്നത്. ഇതിനായി നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിനടിയിലൂടെ കടക്കവേ ട്രെയിനെടുക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.


