< Back
India

India
ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കണ്ടെത്തിയത് ഉത്തർപ്രദേശിൽ നിന്ന്
|16 Aug 2024 8:59 AM IST
ജൂലൈ 31ന് കാണാതായ നഴ്സിൻ്റെ മൃതദേഹം ആഗസ്ത് എട്ടിനാണ് കണ്ടെത്തിയത്
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്തു കൊന്നു. രുദ്രാപൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് കൊല്ലപ്പെട്ടത്. ജൂലൈ 31 കാണാതായ നഴ്സിൻ്റെ മൃതദേഹം ആഗസ്ത് എട്ടിന് ഉത്തർപ്രദേശിൽ നിന്നാണ് കണ്ടെത്തിയത്.
കേസിൽ പ്രതിയായ ധർമേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണും സി.സി.ടി.വിയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിയെ രാജസ്ഥാനിൽ നിന്ന് പിടികൂടിയത്.