< Back
India
അയാളുടെ അക്കൗണ്ട്‌ ബ്ലോക്ക് ചെയ്യൂ- നടന്‍‌ സിദ്ധാര്‍ഥിനെതിരെ ദേശീയ വനിതാ കമ്മീഷന്‍
India

"അയാളുടെ അക്കൗണ്ട്‌ ബ്ലോക്ക് ചെയ്യൂ"- നടന്‍‌ സിദ്ധാര്‍ഥിനെതിരെ ദേശീയ വനിതാ കമ്മീഷന്‍

Web Desk
|
10 Jan 2022 5:42 PM IST

ബാഡ്മിന്‍റണ്‍ താരം സൈനനെഹ്‍വാളിനെ പരിഹസിച്ച് സിദ്ധാര്‍‌ഥ് ട്വീറ്റ് ചെയ്തിരുന്നു

പ്രമുഖ തമിഴ്‌നടൻ സിദ്ധാര്‍ഥിന്‍റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം എന്ന ആവശ്യവുമായി ദേശീയ വനിതാ കമ്മീഷൻ. ട്വിറ്ററില്‍ ബാഡ്മിന്‍റണ്‍ താരം സൈനനെഹ്‍വാളിനെ പരിഹസിച്ചതിനാണ് ട്വിറ്റര്‍ ഇന്ത്യയോട് താരത്തിന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടത്. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയെ അപലപിച്ച് സൈനാ നെഹ്‍വാള്‍ ചെയ്ത ട്വീറ്റിനെയാണ് സിദ്ധാര്‍ഥ് പരിഹസിച്ചത്.

വിഷയത്തിൽ മഹാരാഷ്ട്രാ ഡി.ജി.പി യോട് സിദ്ധാര്‍ഥിനെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും ട്വിറ്റർ ഇന്ത്യ അധികൃതരോട് സിദ്ധാര്‍‌ഥിന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതായും ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു.

"ഇയാളെ ഒരു പാഠം പഠിപ്പിച്ചേ തീരൂ. ഇപ്പോഴും ഇയാളുടെ അക്കൗണ്ട് എങ്ങനെയാണ് ട്വിറ്ററിൽ നിലനിൽക്കുന്നത്. ഉടൻ അത് ബ്ലോക്ക് ചെയ്യണം"- വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിക്ക് പോലും രാജ്യത്ത് സുരക്ഷയില്ലെന്നത് ഖേധകരമാണ്. പ്രധാനമന്ത്രിക്കെതിരായ അരാചകവാധികളുടെ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നു എന്നാണ് സൈന നെഹ്‍വാള്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് മെന്‍ഷന്‍ ചെയ്ത് സൈനയെ" subtle cock champion" എന്നും നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു എന്നും പറഞ്ഞാണ് സിദ്ധാര്‍ഥ് പരിഹസിച്ചത്.

Similar Posts