< Back
India
അദാനിയെ വെട്ടിലാക്കി ഒ.സി.സി.ആർ.പി; തലയൂരാനാവാതെ ബി.ജെ.പി
India

അദാനിയെ വെട്ടിലാക്കി ഒ.സി.സി.ആർ.പി; തലയൂരാനാവാതെ ബി.ജെ.പി

Web Desk
|
1 Sept 2023 6:27 AM IST

വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ന്യൂഡല്‍ഹി: അദാനിക്കെതിരായി പുറത്ത് വന്ന പുതിയ ആരോപണങ്ങളിൽ നിന്നും തലയൂരാനാവാതെ ബി.ജെ.പി. അദാനിയെ തള്ളാനോ കൊള്ളാനോ കഴിയാത്ത സ്ഥിതിയാണ് പാർട്ടിക്ക്. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബി.ജെ.പി.ക്കെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ ആയുധമാണ് അദാനിക്കെതിരായ റിപ്പോർട്ട്.

പ്രധാനമന്ത്രി സ്ഥാനാർഥിയും എൻ.സി.പി വിമതന്മാരുമായി ശരത് പവാറിന്റെ ബന്ധവും പ്രതിപക്ഷ ഐക്യത്തിൽ അസ്വസ്ഥത സൃഷ്ടിക്കുമ്പോഴേണ് അദാനിക്കെതിരായ പുതിയ റിപ്പോർട്ട് എത്തുന്നത്. അദാനി ഗ്രൂപ്പിലേയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം നടത്തുന്നവര്‍ ആരാണെന്ന് ഇതുവരെ പുറത്തറിഞ്ഞിരുന്നില്ല. രണ്ട് പേര് അദാനി ഗ്രൂപ്പിന്റെ തന്നെ പ്രതിനിധികളാണെന്ന പുതിയ കണ്ടെത്തല്‍ വിപണിയേ ഞെട്ടിച്ചു. ഓഹരി മൂല്യം അദാനി പെരുപ്പിച്ചു കാട്ടിയെന്ന ഹിണ്ടൻ ബെർഗ് റിപ്പോർട്ട് ശരി വയ്ക്കുന്നതാണ് ഒ സി സി ആര് പി റിപ്പോർട്ട്. ഒ.സി.സി.ആര്‍.പി പങ്കുവച്ചിട്ടുള്ള ഈ തെളിവുകളില്‍ ബാങ്ക് റെക്കോര്‍ഡുകള്‍, അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര ഇ-മെയ്ലുകള്‍ എന്നിവ വരെയുണ്ട്.

അദാനി ഗ്രൂപ്പിലെ മുതിര്‍ന്ന സഹോദരനായ വിനോദ് അദാനിയുടെ കമ്പനിയില്‍ നിന്നാണ്,അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യാനുള്ള നിക്ഷേപ ഫണ്ടുകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നൽകുന്നത്.വിനോദ് അദാനി 2017 ഇൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചെന്ന വാർത്തയും പുറത്തു വന്നതോടെ ബി.ജെ.പി കൂടുതൽ വെട്ടിലായി.


Related Tags :
Similar Posts