< Back
India

India
അവിഹിതബന്ധമെന്ന് സംശയം: ഭാര്യയെ കൊന്ന് വെട്ടിയെടുത്ത തലയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ
|10 Dec 2023 10:50 AM IST
യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഭുബനേശ്വർ: അവിഹിത ബന്ധം സംശയിച്ച ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിൽ. ഒഡീഷ നായഗർ ജില്ലയിലെ ബിദാപജു ഗ്രാമത്തിലാണ് സംഭവം. ധരിത്രി എന്ന 30കാരിയാണ് ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ചയാണ് 35കാരനായ അർജുൻ ബാഗ ഭാര്യയെ കൊന്ന ശേഷം അറുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബാനിഗോച്ച പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലക്ഷ്മൺ ദണ്ഡസേന അറിയിച്ചു.